ഉത്തർപ്രദേശിൽ വനിതാ ബാങ്ക് മാനേജര്‍ക്കെതിരെ ആസിഡ് ആക്രമണം.

0

ലക്നോ: ഉത്തർപ്രദേശിൽ വനിതാ ബാങ്ക് മാനേജര്‍ക്കെതിരെ ആസിഡ് ആക്രമണം. ചാര്‍വ മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം.

പ്ര​യാ​ഗാ​രാ​ജ് സ്വ​ദേ​ശി​നി​യാ​യ ദീ​ക്ഷ സോ​ങ്ക(34) എ​ന്ന യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൗ​ശാം​ബി ജി​ല്ല​യി​ലെ ചൈ​ല്‍ ത​ഹ​സി​ലി​ലെ സ​യ്യി​ദ് സ​ര​വ ഗ്രാ​മ​ത്തി​ലെ ബാ​ങ്കാ ഓ​ഫ് ബ​റോ​ഡ ബാ​ങ്ക് മാ​നേ​ജ​രാ​ണ് ദീ​ക്ഷ.

ജോ​ലി​ക്കാ​യി സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ദീ​ക്ഷ​യെ ത​ട​ഞ്ഞ് നി​ര്‍​ത്തി​യ യു​വാ​ക്കാ​ള്‍ ഇ​വ​രു​ടെ മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ദീ​ക്ഷ​യെ പ്ര​യാ​ഗ്‌​രാ​ജി​ലു​ള്ള എ​സ്ആ​ര്‍​എ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply