അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന പ്രതി വിഷ്ണു ചെറുപ്പം മുതൽ ലഹരിക്കടിമ

0

തൃശൂർ: കിഴക്കേ കോടാലിയിൽ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് മകൻ തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി വിഷ്ണു ചെറുപ്പം മുതൽ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടു വിറ്റപ്പോൾ ലഭിച്ച അഞ്ച് ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു. ഇത് കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്.

കൊലപാതകം നടന്ന വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വീടിന്റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം പിതാവ് ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു.

കൊലയ്ക്ക് ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഇതാദ്യം വിശ്വസിച്ചില്ല. കൂടുതൽ ആവർത്തിച്ച ചോദിച്ചതിന് പിന്നാലെ അമ്മയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു പറഞ്ഞു. പിന്നാലെ സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

പൊലീസെത്തിയപ്പോഴാണ് അയൽവാസികൾ ഉൾപ്പെടെ കൊലപാതക വിവരം അറിയുന്നത്. കോടാലി കൊള്ളിക്കുന്നിലെ വാടക വീട്ടിലാണ് 24കാരനായ വിഷ്ണുവും മാതാപിതാക്കളും താമസിച്ചിരുന്നത്. വീട് പൊലീസ് സീൽ ചെയ്തു. ശോഭനയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിന് അയക്കും.

Leave a Reply