സഹകരണ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലെ പ്രതി പിടിയിൽ

0

സഹകരണ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലെ പ്രതി പിടിയിൽ. കട്ടച്ചിറ കാട്ടിരേത്ത് പുത്തൻവീട്ടിൽ നിസാമാണ് (പോത്ത് നസിം -20) പിടിയിലായത്. കട്ടച്ചിറ പാറക്കൽ മുക്കിലെ ഭരണിക്കാവ് ബാങ്ക് ശാഖ ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനായ പോച്ചിരേത്തറ്റ് പടീറ്റതിൽ ഉത്തമനെയാണ് ( 66) മർദിച്ചത്.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി ജോ​ലി​ക്കി​ടെ ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ത​ല​ക്കും മു​ഖ​ത്തും വ​ടി​കൊ​ണ്ടും ചെ​ടി​ച്ച​ട്ടി​കൊ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ള്ളി​കു​ന്നം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഗോ​പ​കു​മാ​ർ, എ.​എ​സ്.​ഐ ബ​ഷീ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജ​യ​രാ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ഷ്ണു, ജി​ഷ്ണു, ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.പൊ​ലീ​സി​നെ​ക്ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.

Leave a Reply