ബോംബേറ് കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

0

പാറശ്ശാല: ബോംബേറ് കേസിലെ പ്രതി കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. കരമന സ്വദേശി അമ്പു എന്ന രാകേഷ് കൃഷ്ണന്‍ (24) ആണ് 40 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
തമിഴ്‌നാട് ആർ.ടി.സി ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഹീര്‍ഷ, പ്രിവന്റീവ് ഓഫിസര്‍മാരായ സലിം, റെജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, സജി, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Leave a Reply