കുറ്റ്യാടിക്ക് സമീപം കൈവേലിയിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

കുറ്റ്യാടിക്ക് സമീപം കൈവേലിയിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ മരിച്ചത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. വിഷ്ണുവിനെ മർദ്ദിച്ച ചീക്കോന്ന് ചമ്പിലോറ നീളം പറമ്പത്ത് അഖിൽ (23) നെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്ത് 10ന് പുലർച്ചെ കൈവേലി ചീക്കോന്നിൽ യു.പി. സ്‌കൂൾ പരിസരത്ത് റോഡിൽ സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്ന നിലയിലും റോഡിൽനിന്ന് മാറി വിഷ്ണുവിനെ ചോരയിൽ കുളിച്ചനിലയിലും പ്രദേശവാസി കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചത് പ്രകാരം കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിഷ്ണുവിന് പരിക്കേറ്റത് മർദനത്തെത്തുടർന്നാണെന്നാണ് ഡോക്ടറുടെ നിഗമനം. മർദിച്ചവശനാക്കി റോഡരികിൽ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Leave a Reply