കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

0

കൊച്ചി: കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. കളത്തിപ്പറമ്പ് റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം. കൊച്ചി നഗരത്തിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.

സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിൽ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം പ്രദേശത്ത് ഒരു ഓട്ടോ ഡ്രൈവർ എത്തിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാൾ കാറിൽ എത്തിയ യുവാക്കളെ കളിയാക്കി പാട്ടു പാടി.

തുടർന്ന് കാറിലെത്തിയ യുവാക്കളും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ബൈക്കിലെത്തിയ യുവാക്കൾ ഇടപെടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നുവെന്നാണ് വിവരം. കാറിലെത്തിയ മൂന്ന് പേരിൽ ഒരാളാണ് കൊലപാതം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Leave a Reply