കോഴിപ്പാറയില്‍ പാടത്തേക്ക്‌ വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലി തര്‍ക്കം; അടിയേറ്റ്‌ യുവകര്‍ഷകന്‍ മരിച്ചു

0

ഷൊര്‍ണൂര്‍ കോഴിപ്പാറയില്‍ പാടത്തേക്ക്‌ വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ്‌ യുവകര്‍ഷകന്‍ മരിച്ചു. മുണ്ടായ പുളിന്തോട്ടത്തില്‍ കൃഷ്‌ണന്‍കുട്ടിയുടെ മകന്‍ പ്രശാന്താണ്‌് (36) മരിച്ചത്‌. ഇപ്പോള്‍ തിരുമിറ്റക്കോട്‌ താമസിക്കുന്ന പ്രശാന്ത്‌ കോഴിപ്പാറയില്‍ നെല്‍പാടം പാട്ടത്തിനെടുത്ത്‌ കൃഷി നടത്തി വരികയാണ്‌. ഇന്നലെ രാവിലെ ഒമ്പതരയോടെ പാടത്തേക്ക്‌ വെള്ളം തിരിച്ചുവിടുന്നതിനിടെ അയല്‍പക്കത്തെ വീട്ടുകാരനുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക്‌ വഴിമാറുകയായിരുന്നു. വീട്ടുകാരനോടൊപ്പം അടുത്തുള്ള മറ്റു ചിലരും ചേര്‍ന്ന്‌ പ്രശാന്തിനെ മര്‍ദ്ദിച്ചതായി പറയുന്നു. തലക്ക്‌ ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക്‌ രണ്ടരയോടെ മരണപ്പെട്ടു. പ്രതികള്‍ ഒളിവിലാണ്‌.

Leave a Reply