ബസ് ദേഹത്ത് കയറി വർക്‌ഷോപ് ജീവനക്കാരൻ മരിച്ചു

0

കണ്ണൂർ ബസ് ദേഹത്ത് കയറി വർക്‌ഷോപ് ജീവനക്കാരൻ മരിച്ചു. ചൂളയിലെ ടി.പി. ഇലക്ട്രിക്ൽ ഷോപ്പിലെ ജീവനക്കാരൻ കെ.ജിബിൻ ദേവ് (31) ആണ് മരിച്ചത്. സ്കൂൾ ബസിന്റെ അടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് മുന്നോട്ട് നീങ്ങി ദേഹത്ത് കയറുകയായിരുന്നു.

ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. ബസിനടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് സ്റ്റാർട്ടായി ജിബിനിന്റെ ദേഹത്ത് കയറിയ ശേഷം മുന്നോട്ട് നീങ്ങുകയും സമീപത്തെ ഓവുചാലിലേക്കു തെന്നി മാറി നിൽക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ജിബിൻ ദേവിനെ ഇതു വഴി വന്ന പൊലീസ് വാഹനത്തിൽ ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൂളയിലെ കിഴക്കെ കണ്ണോത്ത് വീട്ടിൽ ദേവൻ, വനജ ദമ്പതികളുടെ മകനാണ് ജിബിൻ. സഹോദരി: വർഷ. സംസ്കാരം ഇന്ന് നടക്കും.

Leave a Reply