റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും കടത്തിക്കൊണ്ടു പോയത് രണ്ടര വയസുകാരനെ;ആറ് മണിക്കൂർ നീണ്ട തിരച്ചിൽ; ഒടുവിൽ പ്രതികളെ പിടികൂടി പോലീസ്

0

മുംബൈ : കല്ല്യാണിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കൊണ്ടിരുന്ന രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി. ബിഹാർ സ്വദേശിനിയുടെ കുട്ടിയെയാണ് രണ്ടു പേരടങ്ങുന്ന സംഘം പുലർച്ചെ തട്ടിക്കൊണ്ട് പോയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ശ്രമകരമായ ആറ് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും കടത്തിക്കൊണ്ടു പോയത് രണ്ടര വയസുകാരനെ;ആറ് മണിക്കൂർ നീണ്ട തിരച്ചിൽ; ഒടുവിൽ പ്രതികളെ പിടികൂടി പോലീസ് 1

അമിത് ശിൻഡെ, പൂജാ മുൻഡെ എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉറങ്ങിക്കിട്ടക്കുന്ന കുട്ടിയുടെ അടുത്ത് പൂജാ മുൻഡെ നിൽക്കുന്നതും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം അമിത് ഷിൻഡെയെത്തി കുട്ടിയെ എടുക്കുന്നതും ഇരുവരും വേഗത്തിൽ കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായകമായത്.

LEAVE A REPLY

Please enter your comment!
Please enter your name here