സ്‌കൂളില്‍ കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‌ 79 വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു

0

സ്‌കൂളില്‍ കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‌ 79 വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു.
തളിപ്പറമ്പ്‌ ഫാസ്‌റ്റ്‌ട്രാക്ക്‌ കോടതി ജഡ്‌ജി സി.മുജീബ്‌ റഹ്‌മാനാണ്‌ ശിക്ഷ വിധിച്ചത്‌. ആലപ്പടമ്പ്‌ ചൂരലിലെ പുതുമന ഇല്ലത്ത്‌ പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്‌(50)ശിക്ഷിച്ചത്‌. ഇദ്ദേഹം അധ്യാപകനായിരിക്കെ സ്‌കൂളില്‍ അഞ്ച്‌ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. പരാതി ലഭിച്ചിട്ടും യഥാസമയം പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്ായതിരുന്ന കേസിലെ മറ്റ്‌ പ്രതികളായ മുഖ്യാധ്യാപിക ശ്രീലത , ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ഇന്‍ ചാര്‍ജ്‌ സജിത എന്നിവരെ കോടതി വെറുതെവിട്ടു.
അഞ്ച്‌ പരാതികളാണ്‌ ഗോവിന്ദന്‍ നമ്പൂതിരിയുടെ പേരില്‍ ഉണ്ടായിരുന്നത്‌. അതില്‍ ഒരാള്‍ കൂറുമാറിയതിനെ തുടര്‍ന്ന്‌ മറ്റ്‌ നാല്‌ കേസുകളിലായിട്ടാണ്‌ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ. പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ 7 വര്‍ഷം വീതമാണ്‌ ശിക്ഷ. 2014 ഫെബ്രുവരി 21 ന്‌ എ.ഇ.ഒ അന്വേഷണം നടത്തി ഗോവിന്ദന്‍ നമ്പൂതിരിയെ സസ്‌പെന്‍ഡു ചെയ്‌തിരുന്നു.
23 ന്‌ ആണ്‌ പെരിങ്ങോം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പിന്നീട്‌ സര്‍വീസില്‍ നിന്ന്‌ നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. സാക്ഷിയായ മുഖ്യാധ്യാപിക കേസിന്റെ വിചാരണ വേളയില്‍ കൂറുമാറി. അന്നത്തെ പെരിങ്ങോം സി.ഐ സുഷീര്‍, എസ്‌.ഐ പി.ബി.സജീവ്‌ എന്നിവരാണ്‌ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. തളിപ്പറമ്പ്‌ ഫാസ്‌റ്റ്‌ട്രാക്ക്‌ പോക്‌സോ കോടതി നിലവില്‍ വന്നശേഷം ആദ്യമായി വിചാരണയ്‌ക്ക്‌ വന്ന കേസാണിത്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ്‌ ഹാജരായി.

Leave a Reply