പതിനാറുകാരിയെയും മുത്തശ്ശിയെയെും പീഡിപ്പിച്ചു; ബന്ധുക്കളായ സഹോദന്മാര്‍ അറസ്റ്റിൽ

0

ജബൽപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മുത്തശ്ശിയെയെും പീഡിപ്പിച്ച സംഭവത്തിൽ ബന്ധുക്കളായ സഹോദന്മാര്‍ അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 16 വയസുള്ള ബന്ധുവിനെയും 65 കാരിയായ മുത്തശ്ശിയെയുമാണ് പീഡനത്തിനിരയാക്കിയത്. പെൺക്കുട്ടിയെ അടുത്തിടെ റാഞ്ചിയിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികൾ ക്രൂരമായി മർദിച്ചിരുന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആഗസ്റ്റ് 20 ന് ആശുപത്രിയിൽ വെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു.

രക്ഷാബന്ധനത്തിനായി മുംബൈയിൽ നിന്ന് ഇവിടെയെത്തിയതായിരുന്നു പെൺകുട്ടി. സഹോദരി പുത്രന്മാരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ പിതാവാണ് മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റാഞ്ചി പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ തന്നെയും ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ മുത്തശ്ശി മൊഴി നൽകുകയും ചെയ്തു.വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ സഹോദരന്മാർക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

Leave a Reply