പള്ളിയിലെത്തിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

0

ചെന്നൈ: പള്ളിയിലെത്തിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. കളയാർകോവിൽ സ്വദേശി ഫാ. ജോൺ റോബർട്ട് (45) ആണ് മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായത്.

മണ്ഡപത്തിനടുത്തെ പള്ളിയിലെ വൈദികനാണ് ജോൺ റോബർട്ട്. പള്ളിയിലെത്തിയ മൂന്ന് പെൺകുട്ടികളെയും യുവതിയെയും വൈദികൻ പീഡിപ്പിക്കുകയായിരുന്നു. ഇരകളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ വിവരം ശിശുസംരക്ഷണ വകുപ്പിനെ അറിയിച്ചു. ശിശുക്ഷേമ വകുപ്പിന്റെ പരാതിയെത്തുടർന്ന് രാമേശ്വരം മണ്ഡപം പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ശിശുക്ഷേമ വകുപ്പ് അധികൃതർ പള്ളി സന്ദർശിച്ച് അന്വേഷണം നടത്തുകയും പരാതി നൽകിയ പെൺകുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ജോൺ റോബർട്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണ് മണ്ഡപം പോലീസിൽ പരാതി നൽകിയത്.

Leave a Reply