തിരുവല്ല ധർമ്മൂസ് ഫിഷ് മാർട്ടിന്റെ ഉടമസ്ഥതയിലുളള പിക്കപ്പ് വാൻ അക്രമി സംഘം അടിച്ചു തകർത്തു

0

തിരുവല്ല: തിരുവല്ല ധർമ്മൂസ് ഫിഷ് മാർട്ടിന്റെ ഉടമസ്ഥതയിലുളള പിക്കപ്പ് വാൻ അക്രമി സംഘം അടിച്ചു തകർത്തു. രണ്ട് ജീവനക്കാർക്ക് മർദനമേറ്റു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ഫിഷ് മാർട്ടിന് സമീപത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റിന് മുമ്പിൽ വെച്ച് പ്രദേശവാസികളായ പത്തംഗ സംഘം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ മർദിച്ചു. ബഹളം കേട്ട് പുറത്തേക്കിറങ്ങിയ ഫിഷ് മാർട്ടിലെ ജീവനക്കാരെ ഓടിയെത്തിയ അക്രമികൾ മർദിക്കുകയായിരുന്നു.

ഇതോടെ ജീവനക്കാർ ഓടി ഫിഷ് മാർട്ടിന് പിൻവശത്തെ മുറിയിൽ കയറി കതകടച്ചു. തുടർന്നാണ് മുറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ അടിച്ചു തകർത്തത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി. നടൻ ധർമജൻ ബോൾഗാട്ടിയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ധർമ്മൂസ് ഫിഷ് മാർട്ട്.

Leave a Reply