രണ്ട്‌ കോടി രൂപയുടെ ഹാഷിഷ്‌ ഓയിലുമായി മലപ്പുറം സ്വദേശി വാളയാറില്‍ എക്‌സൈസിന്റെ പിടിയില്‍

0

രണ്ട്‌ കോടി രൂപയുടെ ഹാഷിഷ്‌ ഓയിലുമായി മലപ്പുറം സ്വദേശി വാളയാറില്‍ എക്‌സൈസിന്റെ പിടിയില്‍. ആലങ്കോട്‌ കോക്കൂര്‍ സ്വദേശി വിഷ്‌ണു(22)വാണ്‌ അറസ്‌റ്റിലായത്‌.
ചെക്‌പോസ്‌റ്റില്‍ നടത്തിയ പരിശോധനയിലാണ്‌ ഹാഷിഷ്‌ ഓയില്‍ പിടികൂടിയത്‌. ഓണം സ്‌പെഷല്‍ ൈഡ്രവിനോടനുബന്ധിച്ച്‌ വാളയാര്‍ ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ യുവാവ്‌ ബസില്‍ വച്ച്‌ പിടിയിലാകുന്നത്‌. ബംഗളൂരുവില്‍നിന്നും എറണാകുളത്തേക്കുള്ള ബസില്‍ തൃശൂരില്‍ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി. ഇയാളില്‍നിന്ന്‌ ഒരു കിലോ 849 ഗ്രാം ഹാഷിഷ്‌ ഓയിലാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ബംഗളുരു ഇലക്‌ട്രോണിക്‌ സിറ്റിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ്‌ വിഷ്‌ണു. തൃശൂരൂള്ള പ്രതിയുടെ സുഹൃത്തിന്‌ നല്‍കാന്‍ ഹാഷിഷ്‌ ഓയില്‍ വാങ്ങിയെന്നാണ്‌ എക്‌സൈസിന്‌ നല്‍കിയ മൊഴി. ഇയാളുടെ സുഹൃത്തിനെക്കുറിച്ചും എക്‌സൈസ്‌ അന്വേഷിക്കുന്നുണ്ട്‌.

Leave a Reply