നിഗൂഢതയുണർത്തി ആകാശത്ത് പടർന്ന് പിടിച്ച് ‘പർപ്പിൾ മേഘം’; അമ്പരന്ന് നാട്ടുകാർ

0

ചിലിയിലെ ഒരു പട്ടണത്തിന് മുകളിൽ നിഗൂഢമായ പർപ്പിൾ മേഘം കാണപ്പെട്ടു. വടക്കൻ ചിലിയിലെ പോസോ അൽമോണ്ടിൽ ഞായറാഴ്ച രാവിലെയുണ്ടായ വിചിത്ര രൂപീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മേഘങ്ങളില്ലാത്ത ആകാശത്ത് പർപ്പിൾ നിറത്തിലുള്ള മേഘം പടർന്നുപിടിക്കുന്നതായി ചിത്രങ്ങളിൽ കാണാം. ഈ അസാധാരണമായ പ്രതിഭാസത്തിന് പലതരത്തിലുള്ള വിശദീകരണങ്ങളാണ് ആളുകൾ നൽകുന്നത്.

അടുത്തുള്ള മിനറൽ പ്ലാന്റിലെ പമ്പ് തകരാറാണ് പർപ്പിൾ മേഘത്തിന് കാരണമെന്ന് ചിലർ പറയുന്നു. തൊട്ടടുത്തുള്ള ഖനിയിൽ നിന്ന് അയഡിൻ നീരാവി ചോർന്നതിനെ തുടർന്നാണ് ആകാശത്ത് ഈ നിറത്തിലുള്ള മേഘം രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. ഞങ്ങൾ ഇതിൽ പരിശോധന നടത്തുകയാണ്. ഇംപെല്ലർ പമ്പിന്റെ മോട്ടോറിന്റെ തകരാറാണ് ഈ സംഭവത്തിന് കാരണമെന്നാണ് കരുതുന്നത് എന്നും ചിലിയുടെ റീജിയണിന്റെ ഡെപ്യൂട്ടി ഹെഡ് ക്രിസ്റ്റ്യൻ ഇബാനെസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here