പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരാൾ അറസ്റ്റിൽ

0

മലപ്പുറം; പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരാൾ അറസ്റ്റിൽ. താനൂർ പരിയാപുരം സ്വദേശി ഉസ്മാൻ (50) എന്നയാളാണ് പിടിയിലായത്. കടയിലേക്ക് വരുന്ന പെൺകുട്ടികളെയാണ് മിഠായി നൽകി പ്രലോഭിപ്പിച്ച് ഉപദ്രവിക്കുന്നത്. അടുത്തിടെ സമാനമായ നിരവധികേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താനൂരിൽ മാത്രം രണ്ടാമത്തെ കേസാണ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്.കടയിലെത്തുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും മിഠായി നൽകി ഭീഷണിപ്പെടുത്തിയുമാണ് കടക്കാരിൽ ചിലർ പെൺകുട്ടികളെ ഉപദ്രവിക്കുന്നത്. 50 വയസുകഴിഞ്ഞവരാണ് കൂടുതലും.

കഴിഞ്ഞ ദിവസമാണ് ഉസ്മാൻ കടയിലെത്തിയ 10 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. പിന്നാലെ കുട്ടി രക്ഷിതാക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ ജയിലിലേക്ക് അയച്ചു.

Leave a Reply