‘ഒരു പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെടുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി; പോക്‌സോ കേസ് എടുക്കുന്നത് എന്തിന് ‘? എം കെ മുനീര്‍

0

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി മുസ്ലീം ലീഗു നേതാവും എംഎല്‍എയുമായ എംകെ മുനീര്‍. ഒരു പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് പോക്‌സോ ആവശ്യമുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേരള അറബിക് ടീച്ചേഴ്‌സ്‌ ഫെഡറേഷന്‍ നടത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.

‘ഇന്ന് ഹോമോ സെക്‌സിന്റെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നുണ്ട്. പോക്‌സോ കേസുകളൊക്കെ എന്താണ് ശരിക്കും?. പോക്‌സോ കേസുകള്‍ എടുക്കുന്നത് എന്തിനാണ്?. ഒരു പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് പോക്‌സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നുപറയുമ്പോള്‍ സമൂഹത്തിനകത്ത് ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്രയാളുകള്‍ ഉണ്ടാവുമെന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്കുണ്ടാകുമെന്നതിനെ കുറിച്ചും നമ്മള്‍ ആലോചിക്കണം. സ്‌കൂളിലേക്ക് പെട്ടെന്നുകൊണ്ടുവന്ന് പാഠ്യപദ്ധതിയാക്കുന്നതിന് മുന്‍പ് ജെന്‍ഡര്‍സെന്‍സിറ്റൈസേഷന്‍ നടത്തിയിട്ടില്ല നിങ്ങള്‍’- എംകെ മുനീര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here