മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0

മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ചൊക്ലി മേക്കുന്ന് ചേറ്റുകുഴിയിൽ ചന്ദ്രന്റെയും ആനന്ദവല്ലിയുടെയും മകൻ അശ്വന്തിനെ (21) യാണ് എച്ച്.എസ്.ആർ. ലേഔട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.

എട്ട് മാസത്തോളമായി ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. സഹോദരി: പരേതയായ ആതിര. മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ.
ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ ആശുപത്രി നടപടികൾക്ക് നേതൃത്വം നൽകി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Leave a Reply