രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നും ജീവനുള്ള ഇഴജന്തുക്കളെയടക്കം പിടികൂടി

0

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നും ജീവനുള്ള ഇഴജന്തുക്കളെയടക്കം പിടികൂടി. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുരങ്ങനെയും 20 പാമ്പുകളെയും രണ്ട് ആമകളെയുമാണ് കസ്റ്റംസ് പിടികൂടിയത്.

ബാങ്കോക്കിൽനിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ തായ് എയർവേയ്‌സ് വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. പാഴ്‌സൽ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന. ആദ്യത്തെ പാക്കേജിൽനിന്ന് പുറത്തുചാടിയത് ആഫ്രിക്കയിൽ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റുകൾ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്.

Leave a Reply