വീടിനോടു ചേർന്ന കൂറ്റൻ സംരക്ഷണ ഭിത്തി നിലം പൊത്തി

0

തിരുവനന്തപുരം ∙ വീടിനോടു ചേർന്ന കൂറ്റൻ സംരക്ഷണ ഭിത്തി നിലം പൊത്തി. പാറോട്ടുകോണം പാണൻവിള സ്വദേശി മാത്യുവിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. 17 വർഷം മുൻപാണ് മാത്യു പാണൻവിളയിൽ സ്ഥലം വാങ്ങുന്നത്. തൊട്ടടുത്ത വസ്തുവിന്റെ മണ്ണ് ഇടിയാതിരിക്കാൻ 12 അടി പൊക്കവും 15 അടി നീളവുമുള്ള സംരക്ഷണ ഭിത്തി അന്നേയുണ്ടായിരുന്നു.

അടുത്തുള്ള വസ്തുവിൽ നിന്ന മരത്തിന്റെ വേരിറങ്ങി ഇടയ്ക്ക് മതിലിൽ വിള്ളലുണ്ടായി. ഉള്ളൂർ വില്ലേജ് അധികൃതർക്കുൾപ്പെടെ മാത്യു പരാതി നൽകിയെങ്കിലും മരം പൂർണമായി മുറിച്ചു മാറ്റാൻ വസ്തു ഉടമ തയ്യാറായില്ല. ദിവസം ചെല്ലുന്തോറും വിള്ളൽ വലുതായി. ഇതിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ ഇന്നലെ രാവിലെ 7.35 ന് ഭിത്തി നിലം പൊത്തി.

Leave a Reply