ഹിമാചൽ പ്രദേശിൽ നിമിഷനേരം കൊണ്ട് കൂറ്റൻ മല ഇടിഞ്ഞ് താഴേക്ക്; യാത്രക്കാർ ഓടിമാറി; ആളപായമില്ല; ഗതാഗതം തടസ്സപ്പെട്ടു

0

ഷിംല: കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ കൂറ്റൻ മലയിടിഞ്ഞു വീണതിനെത്തുടർന്ന് ബലേയി-കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കോട്ടി പാലത്തിന് സമീപമായിരുന്നു മലയിടിഞ്ഞത്. പാറയിൽ ചെറുതായി പൊട്ടലുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഓടിമാറിയതിനാൽ ആളപായം ഉണ്ടായിട്ടില്ല.

ചെറുതായി പൊട്ടൽ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകൾ മാറി നിൽക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകൾ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തിൽ നിന്നിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തുണ്ടായിരുന്നവർ പകർത്തിയ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

കൂറ്റൻ പാറകൾ തകർന്ന് ക്ഷണനേരം കൊണ്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ഹിമാചൽപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്നത്. മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുളു, മണ്ഡി, സോളൻ, ലാഹൗൾ, ചംബ, സ്പിതി എന്നിവിടങ്ങളിൽ ഉൾപ്പെടെ 36 ഓളം റോഡുകളിൽ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.

Leave a Reply