ദമ്പതികൾ ദേശീയപാതയിലെ കുഴിയിൽ വീണു; പിന്നാലെ പാഞ്ഞെത്തി ലോറി, രക്ഷപ്പെട്ടത് തലനാരിഴക്ക്

0

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. രാവിലെ ആറരയോടെയാണ് അപകടം. സലിം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. പിന്നാലെ വന്ന ലോറിക്ക് അടിയിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply