ഇന്‍ഡിഗോ വിമാനത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന കാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് വഴിമാറിയ അപകടം

0

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ വഴിമാറിയത് വലിയൊരു അപകടം. ഡല്‍ഹിയില്‍ നിന്നും പട്‌നയിലേക്ക് സര്‍വീസ് നടക്കുന്ന ഇന്‍ഡിയോ എ320 നിയോ വിമാനം പുറപ്പെടാനായി റണ്‍വേയിലേക്ക് വരുന്നതിനിടെ ഒരു മാരുതി കാര്‍ പാഞ്ഞുവന്ന് വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ക്ക് മുന്നില്‍ പെടുകയായിരുന്നു. ടി2 ടെര്‍മിനലിലായിരുന്നു സംഭവം.

ഗോ ഫസ്റ്റ് എയറിനു വേണ്ടി സര്‍വീസ് നടത്തുന്ന മാരുതി സിഫ്ട് കാര്‍ ആണ് അപ്രതീക്ഷിതമായി റണ്‍വേയിലേക്ക് എത്തിയത്. വിമാനത്തിന്റെ മുന്‍ചക്രം കാറില്‍ ഇടിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റിഡയില്‍ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ ബ്രീത്ത് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. വിമാനം കൃത്യസമയത്ത് തന്നെ പട്‌നയിലേക്ക് പുറപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply