ധനമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും o സഞ്ചരിച്ചിരുന്ന കാർ തമിഴ്‌നാട്ടിൽ വെച്ച് അപകടത്തിൽപ്പെട്ടു; അഞ്ചു പേർക്ക് പരിക്ക്: അപകടമുണ്ടായത് സൂര്യകാന്തി പാടം കണ്ടു മടങ്ങവേ കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച്

0

തെങ്കാശി: ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തമിഴ്‌നാട്ടിൽ വെച്ച് അപകടത്തിൽപ്പെട്ടു. കാറിലുണ്ടായികുന്ന ഞ്ച് പേർക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയയോടെയാണ് അപകടം. ചുരണ്ടയിലെ സൂര്യകാന്തി പൂ പാടം കണ്ടു മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

തെങ്കാശി ജില്ലയിലെ സാമ്പുവർ വടകരയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. അപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും ധനകാര്യ മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ സുരേഷ്(52), സുരേഷിന്റെ ഭാര്യ മിനി (51), സുഹൃത്തുക്കളായ ദീപു (50), ബിജു(52), കോട്ടയം സ്വദേശി പ്രശാന്ത്(59) എന്നിവർക്കാണ് പരുക്കേറ്റത്.

സുരേഷിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ബാക്കിയുള്ളവരുടെ കൈയ്ക്കും കാലിനുമാണ് പരുക്ക്. പരുക്കേറ്റവരെ തെങ്കാശി ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply