ജറുസലേമിൽ ജൂത തീർഥാടകരുടെ ബസിന് നേരെ വെടിവയ്പ്പ്

0


ജറുസലേം: ഓൾഡ് സിറ്റിയിൽ ജൂത തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് പേർക്ക് പരിക്ക്. ആക്രമണത്തിന് ശേഷം തോക്കുധാരി സ്വമേധയാ പോലീസിന് കീഴടങ്ങി.

ജൂ​ത മ​ത​ത്തി​ലെ പു​ണ്യസ്ഥ​ല​മാ​യ വി​ലാ​പ​ത്തി​ന്‍റെ മ​തി​ലി​ൽ സാ​ബ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷം മ​ട​ങ്ങി​യ​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​ർ അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രാ​ണ് എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പ്ര​ദേ​ശം ഇ​പ്പോ​ൾ ശാ​ന്ത​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​ക്ര​മി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here