ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0

കൊച്ചി: എറണാകുളം പറവൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.

പറവൂർ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മുത്തച്ഛൻ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ പറവൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും. ബൈക്കിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി മരം വീഴുകയായിരുന്നു.

Leave a Reply