കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പ്രതികൾക്ക് എതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത്

0

ലഖ്‌നൗ: കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. പ്രതികൾക്ക് എതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭൽ ജില്ലയിലെ കുർ ഫതേഘർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ബുധനാഴ്ച രാത്രിയാണ് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾക്കൊപ്പമാണ് പൊലീസ് നിൽക്കുന്നതെന്നും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

Leave a Reply