2030-ഓടെ രാജ്യത്ത് 6ജി ലഭ്യമാക്കും

0


ന്യൂഡൽഹി: രാജ്യത്ത് 2030-ഓട് കൂടി 6ജി മൊബൈൽ സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാർട് ഇന്ത്യ ഹാക്കത്തണ്‍ 2022 ഫൈനൽ വേദിയിലെ വീഡിയോ കോളിലാണ് പ്രധാനമന്ത്രി 6ജി സംബന്ധിച്ച അറിയിപ്പ് നൽകിയത്.

5ജി ​സേ​വ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​മാ​ണ് മോ​ദി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

രാ​ജ്യ​മാ​കെ അ​ല​യ​ടി​ക്കാ​ൻ പോ​കു​ന്ന 5ജി ​വി​പ്ല​വ​ത്തി​ൽ യു​വാ​ക്ക​ൾ പ​ങ്കു​ചേ​ര​ണ​മെ​ന്ന് അഭ്യർഥിച്ച മോദി, 6ജി ​സേ​വ​നം ഉ​ട​ൻ എ​ത്തു​മെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളെ അപ്രതീക്ഷിതമായി അ​റി​യി​ക്കുകയായിരുന്നു.

Leave a Reply