ഇറാഖിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 30 മരണം

0

ബഗ്ദാദ്: ഇറാഖിലെ ശിയ നേതാവ് മുഖ്തദ അൽ സദ്ർ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 30 മരണം. 30 പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖി മെഡിക്കൽ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, സംഘർഷം അവസാനിപ്പിച്ച് പിൻവാങ്ങാൻ മുഖ്തദ അൽ സദ്ർ അഭ്യർഥിച്ചതിന് പിന്നാലെ അനുയായികൾ ചൊവ്വാഴ്ച പിൻവാങ്ങാൻതുടങ്ങി. ഒരു മാസത്തിലേറെയായി അവർ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥാപിച്ച കൂടാരങ്ങൾ പൊളിച്ചുമാറ്റുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. നേതാവിന്റെ നിർദേശങ്ങൾ പാലിച്ച് അനുയായികൾ പ്രദേശം വിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷ സേനകളുമായും അർധസൈനിക വിഭാഗങ്ങളുമായും 24 മണിക്കൂറോളം നീണ്ടുനിന്ന രൂക്ഷമായ ഏറ്റുമുട്ടലുകളെതുടർന്ന് ചൊവ്വാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് പിൻവാങ്ങാൻ അനുയായികളോട് ആഹ്വാനം ചെയ്തത്.

അതേസമയം, ഇ​റാ​ഖി​ലേ​ക്കു​ള്ള അ​തി​ർ​ത്തി​ക​ൾ ഇ​റാ​ൻ അ​ട​ച്ചു. അ​തേ​സ​മ​യം കു​വൈ​ത്ത് ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ൻ ആ​ഹ്വാ​നം ചെ​യ്തു. ഗ്രീ​ൻ സോ​ണി​ലെ എം​ബ​സി നെ​ത​ർ​ല​ൻ​ഡ്‌​സ് ഒ​ഴി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി വോ​പ്‌​കെ ഹോ​ക്‌​സ്‌​ട്ര ചൊ​വ്വാ​ഴ്ച രാ​വി​ലെ ട്വീ​റ്റ് ചെ​യ്തു. ദു​ബൈ​യി​ലെ ദീ​ർ​ഘ​ദൂ​ര വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്‌​സ് ചൊ​വ്വാ​ഴ്ച ബ​ഗ്ദാ​ദി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here