രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവുമധികം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷമെന്ന അപഖ്യാതി 2021-ന് സ്വന്തം

0

രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവുമധികം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷമെന്ന അപഖ്യാതി 2021-ന് സ്വന്തം. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ(എൻസിആർബി) പുറത്തുവിട്ട കണക്കുകളാണ് ഈ വസ്തുത വെളിപ്പെടുത്തിയത്.

എ​ൻ​സി​ആ​ർ​ബി ക​ണ​ക്ക് പ്ര​കാ​രം 2021-ൽ ​രാ​ജ്യ​ത്ത് ഒ​രു ല​ക്ഷം പേ​രി​ൽ 120 ആ​ത്മ​ഹ​ത്യ എ​ന്ന നി​ര​ക്കി​ൽ 1,64,033 പേ​ർ ജീ​വ​നൊ​ടു​ക്കി. എ​ൻ​സി​ആ​ർ​ബി ഔ​ദ്യോ​ഗി​ക​മാ​യി ആ​ത്മ​ഹ​ത്യാ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ച 1967 മു​ത​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച 2010-ലെ ​ക​ണ​ക്കാ​ണ് 2021 മ​റി​ക​ട​ന്ന​ത്. 2010-ൽ ​ഒ​രു ല​ക്ഷം പേ​രി​ൽ 113.5 ആ​ത്മ​ഹ​ത്യ എ​ന്ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

1,53,052 പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത 2020-ൽ ​നി​ന്ന് 7.2% അ​ധി​കം ആ​ളു​ക​ൾ 2021-ൽ ​ജീ​വ​നൊ​ടു​ക്കി​യ​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

അ​ഭ്യ​സ്ത​വി​ദ്യ​രും താ​ര​ത​മേ​ന്യ ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ജോ​ലി​ക്കാ​രു​മാ​ണ് 2021-ൽ ​ജീ​വ​നൊ​ടു​ക്കി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​മെ​ന്ന ക​ണ​ക്കും എ​ൻ​സി​ആ​ർ​ബി രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here