ചിപ്സ് കൊടുക്കാത്തതിനു 19 വയസ്സുകാരനു ക്രൂരമർദനം; ഒരാൾ അറസ്റ്റിൽ

0

ഇരവിപുരം ∙ ചിപ്സ് കൊടുക്കാത്തതിനു 19 വയസ്സുകാരനു ക്രൂരമർദനം; ഒരാൾ അറസ്റ്റിൽ. ഇരവിപുരം പവിത്രം നഗർ വയലിൽ വീട്ടിൽ മണികണ്ഠൻ (40) ആണു പിടിയിലായത്. ചൊവ്വ വൈകിട്ട് 6നാണു വാളത്തുംഗൽ സ്വദേശി നീലകണ്ഠ(19)നെ ഫിലിപ് മുക്കിനു സമീപത്തുവച്ചു നാലംഗ സംഘം ആക്രമിച്ചത്.

വീട്ടിലേക്കു പോവുകയായിരുന്ന നീലകണ്ഠനെയും സുഹൃത്തിനെയും തടഞ്ഞുനിർത്തിയ സംഘം അവരുടെ കൈവശമുണ്ടായിരുന്ന ചിപ്സ് ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചപ്പോൾ മർദിക്കുകയായിരുന്നു. ഇതിനിടെ നീലകണ്ഠന്റെ സുഹൃത്ത് മർദനദൃശ്യങ്ങൾ ഫോണിൽ പകർത്തി പൊലീസിനു നൽകുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു മണികണ്ഠനെ അറസ്റ്റ് ചെയ്തത്

Leave a Reply