ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം

0

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം. സംസ്ഥാന പാതയിൽ മാന്തടത്താണ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. ഒതളൂർ തെക്കത്ത് വളപ്പിൽ സുനിയുടെ മകൻ അശ്വിൻ(18)ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് ഒതളൂർ സ്വദേശി പടിഞ്ഞാറ്റുമുറിയിൽ സുനിലിന്റെ മകൻ അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസ്സിന്റെ സൈഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിൻ മരണപ്പെടുകയായിരുന്നു. മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്ക് വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply