പാക്കിസ്ഥാനിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ബോട്ട് മുങ്ങി 13 പേർ മരിച്ചു

0

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ബോട്ട് മുങ്ങി 13 പേർ മരിച്ചു. ബിലാവൽപുർ ജില്ലയിൽ സിന്ധു നദിയിലായിരുന്നു അപകടം. 25 പേരാണു ബോട്ടിലുണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തി.

ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന പേ​മാ​രി​യും വെ​ള്ള​പ്പൊ​ക്ക​വും പാ​ക്കി​സ്ഥാ​നി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണു സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. സിന്ധ്, ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യ​ക​ളി​ലാ​യി പാ​ക് ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്നും കെ​ടു​തി​ക​ൾ നേ​രി​ടു​ന്നു.

Leave a Reply