കാസർകോട് എയർസ്ട്രിപ്പിന് 129 കോടിയുടെ അനുമതി; പദ്ധതി ഒരുങ്ങുന്നത് പെരിയ കേന്ദ്രീകരിച്ച്

0

കാസർകോട്: പെരിയയിൽ എയർസ്ട്രിപിന് ഏറ്റെടുത്ത സ്ഥലത്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിനു 129 കോടി രൂപ ‘ഉഡാൻ’ പദ്ധതിയിൽ അനുവദിച്ചതായി ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഉഡാന്റെ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായാണിത്. സ്വകാര്യ ജെറ്റുകളെ ലക്ഷ്യംവെച്ചുള്ള എയർസ്ട്രിപ്പാണ് പെരിയയിൽ വരാൻ പോകുന്നത്.

ഉഡാനിൽ ‘റീജനൽ കണക്ടിവിറ്റി സ്‌കീം’ പ്രകാരമാണ് എയർസ്ട്രിപ്പിന് വ്യോമയാന വകുപ്പ് താൽപര്യം കാണിച്ചിരിക്കുന്നത്. 80 ഏക്കർ സ്ഥലം പെരിയയിൽ ഇതിനായി ഏറ്റെടുത്തു കഴിഞ്ഞു. തുടർനടപടികൾ വ്യോമയാന വകുപ്പിന്റെ വശമാണുള്ളത്. കോവിഡാനന്തരമുണ്ടായ മാറ്റങ്ങളാണ് വ്യോമയാന വകുപ്പിന് പെരിയയിൽ താൽപര്യമുണ്ടാകാൻ കാരണം.

Leave a Reply