ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി; 20 മണ്ഡലങ്ങൾക്ക് ചുമതലക്കാരെ നിശ്ചയിച്ചു; കളം അറിഞ്ഞ് കളിക്കാൻ കോൺഗ്രസ്

0

ലോക്‌സഭയിലേക്ക് 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാരംഭ തയാറെടുപ്പ് കേരളത്തിൽ കോൺഗ്രസ് ആരംഭിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളുടെയും ചുമതല കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിവിധ നേതാക്കൾക്കു നൽകി. ഈ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും നിരീക്ഷിക്കുന്നതും ഇവരുടെ ചുമതലയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

ടി.സിദ്ദിഖ് (തിരുവനന്തപുരം), കരകുളം കൃഷ്ണപിള്ള (ആറ്റിങ്ങൽ), വി.എസ്.ശിവകുമാർ (കൊല്ലം), എ.എ.ഷുക്കൂർ (പത്തനംതിട്ട), കെ.സി.ജോസഫ് (മാവേലിക്കര), അജയ് തറയിൽ (ആലപ്പുഴ), റോയ് കെ.പൗലോസ് (കോട്ടയം), വി.പി.സജീന്ദ്രൻ (ഇടുക്കി), എം.ലിജു (എറണാകുളം), പി.ജെ.ജോയി (ചാലക്കുടി), വി.ടി.ബൽറാം (തൃശൂർ), ബി.എ.അബ്ദുൽ മുത്തലിബ് (പാലക്കാട്), അനിൽ അക്കര (ആലത്തൂർ), മുഹമ്മദ് കുഞ്ഞ് (പൊന്നാനി), സി.വി.ബാലചന്ദ്രൻ (മലപ്പുറം), സോണി സെബാസ്റ്റ്യൻ (കോഴിക്കോട്), പി.ടി.മാത്യു (വയനാട്), വി.എ.നാരായണൻ (വടകര), കെ.എൽ.പൗലോസ് (കണ്ണൂർ), സൈമൺ അലക്സ് (കാസർകോട്) എന്നിവരാണു ചുമതലക്കാർ.

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ കോഴിക്കോട്ടു നടന്ന ചിന്തൻ ശിബിരം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചുമതലക്കാരെ നിശ്ചയിച്ചത്.

Leave a Reply