വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി യുവനടൻ ശരത് ചന്ദ്രന്റേത് ആത്മഹത്യയെന്ന് പോലീസ്

0

കൊച്ചി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി യുവനടൻ ശരത് ചന്ദ്രന്റേത് ആത്മഹത്യയെന്ന് പോലീസ്. ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. 37 വയസായിരുന്നു. ഉറക്കമുണരാൻ താമസിച്ചതിനെ തുടർന്നു മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. കംപ്യൂട്ടർ എൻജിനീയറായ ശരത് കളമശേരിയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടർന്ന് മെക്സിക്കൻ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാലോകം. നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

Leave a Reply