രാജ്യതലസ്‌ഥാനത്ത്‌ വീണ്ടും പെണ്‍കുട്ടിക്കുനേരേ അതിക്രമം

0

രാജ്യതലസ്‌ഥാനത്ത്‌ വീണ്ടും പെണ്‍കുട്ടിക്കുനേരേ അതിക്രമം. പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍വച്ച്‌ കൂട്ടബലാത്സംഗം ചെയ്‌ത്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ അയല്‍വാസികളായ മൂന്നു യുവാക്കളെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഈ മാസം ആറിനാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. ഇതേക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ. സുഹൃത്തിന്റെ വീട്ടില്‍പോയി തിരിച്ചുവരുന്നവഴി വസന്ത്‌വിഹാര്‍ മാര്‍ക്കറ്റില്‍വച്ചാണു പെണ്‍കുട്ടി രണ്ടു യുവാക്കളെ കണ്ടുമുട്ടിയത്‌. ഇവരില്‍ കുട്ടിയുടെ സുഹൃത്തായതിനാല്‍ പെണ്‍കുട്ടി അവര്‍ക്കൊപ്പം കാറില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിയുമായി ആദ്യം മഹിപാല്‍പുരിലെത്തിയ സംഘം അവിടെനിന്ന്‌ മദ്യം വാങ്ങുകയും നിര്‍ബന്ധിച്ച്‌ പെണ്‍കുട്ടിയെ കുടിപ്പിക്കുകയുമായിരുന്നു. വഴിമധ്യേ മൂന്നാമനും കാറില്‍ കയറി. തുടര്‍ന്ന്‌ ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംചെയ്യുകയും ദൃശ്യം പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്‌, മൂന്നു യുവാക്കളെയും അറസ്‌റ്റ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here