വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് എക്‌സൈസ് കമ്മീഷണർക്കെതിരെ വിജിലൻസ് കേസെടുത്തു

0

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് എക്‌സൈസ് കമ്മീഷണർക്കെതിരെ വിജിലൻസ് കേസെടുത്തു. എറണാകുളം എക്‌സൈസ് ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് കമ്മിഷണർ പി.എൽ. ജോസിനെതിരേ എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെല്ലണ് കേസെടുത്തത്. മൂക്കന്നൂർ വില്ലേജിൽ പറമ്പയം സ്വദേശി പി.എൽ. ജോസ് വരവിൽ കവിഞ്ഞ് 25,90,526 രൂപ സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് സംഘം ഇദ്ദേഹത്തിന്റെ പറമ്പയത്തുള്ള വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ 41 രേഖകൾ പിടിച്ചെടുത്തു. ഈ രേഖകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി. വി. സുനിൽകുമാർ അറിയിച്ചു.

എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എറണാകുളം സെൻട്രൽ മേഖലാ ഓഫീസിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറാണ് ഇപ്പോൾ. മുമ്പ് തൃശ്ശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഓഫീസിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു. ഇൻസ്‌പെക്ടർമാരായ ബിബിൻ മാത്യു, എ.ജി. ബിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുമെന്ന് എസ്‌പി. അറിയിച്ചു.

Leave a Reply