റഷ്യന്‍ ആക്രമണം അനന്തമായി നീളുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ്‌ ഫോട്ടോഷൂട്ട്‌ വിവാദത്തില്‍

0

റഷ്യന്‍ ആക്രമണം അനന്തമായി നീളുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ്‌ ഫോട്ടോഷൂട്ട്‌ വിവാദത്തില്‍. യുക്രൈനിന്റെ സൈനികര്‍ മരിച്ചു വീഴുമ്പോള്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഭാര്യയുമായി ഫോട്ടോഷൂട്ട്‌ നടത്തിയതിനെതിരേയാണ്‌ വിമര്‍ശനം ഉയരുന്നത്‌.
റഷ്യന്‍ ആക്രമണത്തിനെതിരേ രാജ്യത്തെ നയിച്ച സെലന്‍സ്‌കിക്ക്‌ യുക്രൈനിലും ലോകരാജ്യങ്ങള്‍ക്കിടയിലും വീരപരിവേഷമാണ്‌. അനായാസമാകുമെന്ന്‌ റഷ്യയും ലോകവും മുഴുവന്‍ കണക്കുകൂട്ടിയ റഷ്യന്‍ വിജയം ഇത്രനാളും വൈകിപ്പിക്കാന്‍ കഴിഞ്ഞത്‌ സെലന്‍സ്‌കിയുടെ നേതൃത്വത്തിന്റെ കൂടി വിജയമാണ്‌. എന്നാല്‍, യുദ്ധം തുടങ്ങി നാലു മാസം പിന്നിടുന്ന ഘട്ടത്തിലാണ്‌ മുന്‍ ടിവി താരംകൂടിയായ സെലന്‍സ്‌കി വിവാദത്തില്‍ ചാടുന്നത്‌. ഭാര്യ ഒലീനയ്‌ക്കൊപ്പം വോഗ്‌ മാസികയുടെ കവര്‍ ഫോട്ടോഷൂട്ട്‌ നടത്തിയതാണ്‌ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ആനി ലിബോവിറ്റ്‌സാണ്‌ ചിത്രങ്ങള്‍ പകര്‍ത്തിയത്‌. ഒലീന തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്‌. സ്വന്തം രാജ്യത്ത്‌ റഷ്യ ബോംബിടുമ്പോള്‍ സെലന്‍സ്‌കി ഫോട്ടോഷൂട്ട്‌ നടത്തുകയാണെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ്‌ പലരും പറയുന്നത്‌. യക്രൈനിലെ സംഘര്‍ഷാവസ്‌ഥ തുറന്നുകാട്ടാന്‍ ഒലീന ടാങ്കറുകള്‍ക്കും സൈനികര്‍ക്കും മധ്യേ നിന്നെടുത്ത ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ വഴിതുറന്നിരുന്നു

Leave a Reply