സി.എം.എഫ്‌.ആര്‍.ഐക്ക്‌ രണ്ടു ദേശീയ പുരസ്‌കാരങ്ങള്‍

0

കൊച്ചി: ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍) രണ്ടു ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപന(സി.എം.എഫ്‌.ആര്‍.ഐ)ത്തിന്‌.
മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്‌ടറല്‍ ഗവേഷണ പ്രബന്ധത്തിനുള്ള ജവാഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരവുമാണ്‌ ലഭിച്ചത്‌. 2020ലെ സി.എം.എഫ്‌.ആര്‍.ഐയുടെ ഗവേഷണപ്രവര്‍ത്തനങ്ങളെ അടിസ്‌ഥാനമാക്കി പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനാണ്‌ പുരസ്‌കാരം.
പിഎച്ച്‌.ഡി. ഗവേഷക ഡോ.എം അനുശ്രീക്കാണ്‌ മികച്ച ഡോക്‌ടറല്‍ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം.
കടല്‍പായലില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ജൈവസംയുക്‌തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഗവേഷണപ്രബന്ധം. അമ്പതിനായിരം രൂപയും പ്രശസ്‌തിപത്രവും വെള്ളി മെഡലുമടങ്ങുന്നതാണ്‌ പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here