മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0

കോലഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിടങ്ങൂർ വടശ്ശേരിമന ഹരികൃഷ്ണൻ എൻ. നമ്പൂതിരിയു‌ടെ (ഹരികുമാർ) മകളാണ് മരിച്ചത്. ഇവരുടെ അഞ്ചാമത്തെ കുട്ടിയാണ്. വിവിധ അമ്പലങ്ങളിൽ മുട്ടു ശാന്തിയായി ജോലി നോക്കുകയും ഒപ്പം പാങ്കോട്ടിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ജ്യോതിഷാലയവും നടത്തുന്ന ഇദ്ദേഹം ഇവിടെ രണ്ട് മാസമായി വാടകയ്ക്ക് താമസിക്കുകയാണ്.

വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ മുലപ്പാൽ നല്കിയ ശേഷം ഉറക്കി കിടത്തിയതാണ് 4.30 ഓടെ കുട്ടിയ്ക്ക് വീണ്ടും മുലപ്പാൽ നൽകാൻ വിളിച്ചുണർത്തുമ്പോൾ അബോധവസ്ഥയിലായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമമംഗലം മേമുറി ആര്യപ്പിള്ളി മനയിൽ ശ്രീദേവിയാണ് അമ്മ. പുത്തൻകുരിശ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഭാര്യ വസതിയിൽ സംസ്‌ക്കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here