ബിഹാർ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ മെയ്ക്കരുത്തും വേണം;
ബാഹുബലി സ്റ്റൈലിൽ തേജസ്വി; ജീപ്പ് ഒറ്റയ്ക്ക് തള്ളി ലാലുപുത്രന്റെ വർക്കൗട്ട്;

0

പട്ന ∙ ബിഹാർ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ മെയ്ക്കരുത്തും വേണമെന്ന തിരിച്ചറിവിലാണ് ആർജെഡി നേതാവ് തേജസ്വി യാദവ്. പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയുടെ ബാഹുബലി സ്റ്റൈൽ വർക്കൗട്ട് വാട്സാപ് ഗ്രൂപ്പുകളിലൂടെ പുറത്തുവിട്ടത് പാർട്ടി തന്നെയാണ്. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വിയുടെ തേജസ്സ് കൂട്ടുന്ന വിഡിയോ ബിഹാറിലെ ചെറുപ്പക്കാർക്കിടയിൽ വൈറലാണിപ്പോൾ.

വീട്ടുമുറ്റത്തു കിടക്കുന്ന ജീപ്പ് മുൻപോട്ടും പിറകോട്ടും ഒറ്റയ്ക്ക് തള്ളിയാണ് തേജസ്വിയുടെ അഭ്യാസ പ്രകടനം. ബാഹുബലിയിൽ നായകൻ പ്രഭാസ് ഒറ്റയ്ക്ക് രഥം വലിക്കുന്നതിനു സമാനമായാണ് യുവനേതാവിന്റെ ബോഡി ബിൽഡിങ്ങിനെ പാർട്ടി കാണുന്നത്. അടുത്തിടെ പട്നയിൽ വന്നപ്പോൾ ശരീരഭാരം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ലാലുപുത്രനെ ഉപദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply