ഫ്ളാറ്റിന്റെ ഏഴാംനിലയിലെ ബാൽക്കണിയിൽനിന്ന് വീണ് മൂന്നര വയസ്സുകാരി മരിച്ചു

0

ഫ്ളാറ്റിന്റെ ഏഴാംനിലയിലെ ബാൽക്കണിയിൽനിന്ന് വീണ് മൂന്നര വയസ്സുകാരി മരിച്ചു. മുംബൈയിലെ വസായിലെ ഫ്‌ളാറ്റിലാണ് സംഭവം. സ്മാർട്ട് ഫോണിൽ കളിക്കുന്നതിനിടെ താഴെ വീണ ഫോൺ എടുക്കാൻ ഇരുമ്പഴിയിൽ പിടിച്ച് താഴേയ്ക്കിറങ്ങിയപ്പോഴാണ് അപകടം. വസായ് വെസ്റ്റ് ഹെറിറ്റേജ്‌സിറ്റിയിലുള്ള റീജൻസിവില്ലയിൽ താമസിക്കുന്ന മഹാജൻ കുടുംബത്തിലെ ശ്രേയമഹാജൻ എന്ന കുട്ടിയാണ് മരിച്ചത്.

മൂത്തകുട്ടിയെ സ്‌കൂൾ ബസിൽ കയറ്റിവിടാൻ അമ്മ ശ്രദ്ധ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലിൽ കളിക്കുകയായിരുന്നു, മൊബൈൽ താഴെ വീണപ്പോൾ എടുക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം. നാലരയടി ഉയരമുള്ള ഇരുമ്പഴിയിൽ പിടിച്ച് താഴെയ്ക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു പിടിവിട്ട് വീണത്. ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തി. ആളുകൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കുട്ടിയുടെ അച്ഛൻ ജോലി ആവശ്യാർഥം സിങ്കപ്പുരിലേക്ക് പോയതാണ്.

Leave a Reply