വിലക്കയറ്റവും ജിഎസ്ടി വര്‍ധനവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ബഹളം

0

ന്യുഡല്‍ഹി: വിലക്കയറ്റവും ജിഎസ്ടി വര്‍ധനവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ബഹളം. ഒരു എം.പിയെ കൂടി ഇന്ന് സസ്‌പെന്റ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങി പേപ്പര്‍ വലിച്ചുകീറി ചെയറിനു നേര്‍ക്ക് റിഞ്ഞ എഎപി അംഗം സഞ്ജയ് സിംഗിനെയാണ് സസ്‌പെന്റ് ചെയ്തത്. ഈ ആഴ്ചയിലെ അവശേഷിക്കുന്ന സമ്മേളന ദിനങ്ങളിലാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം രാജ്യസഭയിലും ലോക്‌സഭയിലുമായി 23 പേര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.

പുറത്താക്കിയ അംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ രാപ്പകല്‍ സമരം നടത്തുകയാണ്. തുണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് മസരം നടത്തുന്നത്. ടിഎംസിയുടെ ഏഴ് അംഗങ്ങളെയാണ് ഇന്നലെ സസ്‌പെന്റു ചെയ്തത്.

Leave a Reply