കോവിഡിന് പിന്നാലെ ലോകത്ത് ആശങ്ക പടര്‍ത്തി പകരുന്ന പുതിയ പകര്‍ച്ചവ്യാധിയായ മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്ന് ആവശ്യം

0

 
ന്യൂയോര്‍ക്ക്: കോവിഡിന് പിന്നാലെ ലോകത്ത് ആശങ്ക പടര്‍ത്തി പകരുന്ന പുതിയ പകര്‍ച്ചവ്യാധിയായ മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്ന് ആവശ്യം. ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടമാണ് ലോകാരോഗ്യ സംഘടനയോട് ഈ ആവശ്യം ഉന്നയിച്ചത്. 

രോഗത്തിന്റെ പേര് വംശീയമായ മുന്‍ധാരണ പരത്താന്‍ കാരണമാകുന്നതായും, അപമാനം ഭയന്ന് ആളുകള്‍ ചികിത്സ തേടാന്‍ വിമുഖത കാട്ടുന്നതായും ന്യൂയോര്‍ക്ക് സിറ്റി പബ്ലിക് ഹെല്‍ത്ത് കമ്മീഷണര്‍ അശ്വിന്‍ വാസന്‍ ലോകാരോഗ്യസംഘടനാ മേധാവിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 

മങ്കിപോക്‌സ് എന്ന പേര് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന് കാരണമാകുന്നുണ്ട്. രോഗത്തിന്റെ പേര് ചൂണ്ടിക്കാട്ടി വംശീയവാദികള്‍ കറുത്ത വര്‍ഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മുമ്പ് കോവിഡിനെ വംശീയ ധ്വനിയോടെ ചൈന വൈറസ് എന്നു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ മങ്കിപോക്‌സ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരമാണ് ന്യൂയോര്‍ക്ക്. 1092 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here