രാ​ജ്യ​ത്ത് മൂ​ന്ന​ര ല​ക്ഷം വി​ചാ​ര​ണ ത​ട​വു​കാ​ര്‍; വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു ന​രേ​ന്ദ്ര മോ​ദി

0

ജ​യ്പു​ര്‍: രാ​ജ്യ​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന വി​ചാ​ര​ണ ത​ട​വു​കാ​രു​ടെ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ജ​യ്പു​രി​ല്‍ ന​ട​ന്ന ഓ​ള്‍ ഇ​ന്ത്യ ലീ​ഗ​ല്‍ അ​തോ​റി​റ്റി മീ​റ്റിം​ഗി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് ന​ര്രേ​ന്ദ മോ​ദി ജു​ഡീ​ഷ്യ​റി​യോ​ട് ഈ ​അ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി​യ​ത്.

“ജ​യി​ലു​ക​ളി​ല്‍ നി​ര​വ​ധി വി​ചാ​ര​ണ ത​ട​വു​കാ​രു​ണ്ട്. ഇ​വ​രു​ടെ കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​ണം. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​ക​ള്‍ വി​ചാ​ര​ണ​യ്ക്ക് വി​ധേ​യ​രാ​വാ​ന്‍ ഇ​വ​ര്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണം’ പ്ര​ധാ​ന മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ സ​മാ​ന ആ​വ​ശ്യം കേ​ന്ദ്ര നി​യ​മ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വും ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് 3.5 ല​ക്ഷം വി​ചാ​ര​ണ ത​ട​വു​കാ​രു​ണ്ടെ​ന്നും ഇ​ത്ര​യു​മ​ധി​കം ആ​ളു​ക​ള്‍ ജ​യി​ലു​ക​ളി​ല്‍ വി​ചാ​ര​ണ കാ​ത്തു നീ​ണ്ടകാ​ലം ക​ഴി​യു​ന്ന​തി​ലെ ആ​ശ​ങ്ക​യും റി​ജി​ജു പ്ര​ക​ടി​പ്പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here