യുവതിയുടെ അസ്വാഭാവിക മരണം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് വ്യക്തമായതോടെ ഭർത്താവ് അറസ്റ്റിൽ

0

കൊല്ലം: യുവതിയുടെ അസ്വാഭാവിക മരണം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് വ്യക്തമായതോടെ ഭർത്താവ് അറസ്റ്റിൽ. കൊല്ലം ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി (34) ആണ് പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്.
ഇയാളുടെ ഭാര്യ ആമിന (22) കഴിഞ്ഞ 22ന് അസ്വാഭാവികമായി മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 22ന് രാവിലെ കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടു എന്ന് പറഞ്ഞ് അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്ന് ആമിനയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ആമിന മരിച്ചിരുന്നു.

പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്നു​ത​ന്നെ പി​താ​വ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ അ​സാ​ധാ​ര​ണ മ​ര​ണ​ത്തി​ന് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ്, പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​റി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടാ​ൻ ത​ക്ക അ​സു​ഖ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും, മൂ​ക്കും വാ​യും ബ​ല​മാ​യി പൊ​ത്തി​പ്പി​ടി​ച്ച​തി​നാ​ൽ ഉ​ണ്ടാ​യ ശ്വാ​സ​ത​ട​സ്സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സ്​ തെ​ളി​വു​ക​ൾ നി​ര​ത്തി അ​ബ്ദു​ൽ ബാ​രി​യെ ചോ​ദ്യം​ചെ​യ്ത​തോ​ടെ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply