പിതാവ് മരിച്ച കുട്ടിയുടെ സ്വാഭാവിക രക്ഷിതാവ് മാതാവാണെന്നും അവർക്ക് കുട്ടിയുടെ കുടുംബപേര് തീരുമാനിക്കാമെന്നും സുപ്രീംകോടതി

0

ന്യൂഡൽഹി: പിതാവ് മരിച്ച കുട്ടിയുടെ സ്വാഭാവിക രക്ഷിതാവ് മാതാവാണെന്നും അവർക്ക് കുട്ടിയുടെ കുടുംബപേര് തീരുമാനിക്കാമെന്നും സുപ്രീംകോടതി. കുട്ടിയുടെ രേഖകളിൽ രണ്ടാം ഭർത്താവിന്റെ പേര് നൽകണമെന്ന് സ്ത്രീയോട് നിർദേശിച്ച ആന്ധ്രപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് വിധി.

രേഖകളിൽ രണ്ടാനച്ഛന്റെ പേര് നൽകാൻ ഉത്തരവിട്ട വിധി ക്രൂരമാണെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടിയുടെ താൽപര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും വിധിയിൽ കോടതി പറഞ്ഞു.

Leave a Reply