ലോക്ഡൗണിൽ തുറക്കാത്ത കട തുറന്നെന്ന്
യുവാവിനെതിരെ കള്ളക്കേസ്: നടപടിയുമായി മനുഷ്യാവകാശ കമീഷന്‍

0

അടിമാലി: ലോക്ഡൗൺ കാലത്ത് തുറക്കാത്ത കട തുറന്നെന്ന് കാണിച്ച് എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമീഷൻ നടപടി തുടങ്ങി. വാളറ പത്താംമൈൽ മലയംകുന്നേൽ പെരുവന്താനം പീതാംബരൻ നൽകിയ പരാതിയിലാണ് കുറ്റക്കാരായ പൊലീസുകാരെ വിളിച്ചുവരുത്തി കമീഷൻ തെളിവെടുപ്പ് ആരംഭിച്ചത്.

മകൻ അനീഷിനെതിരെ അടിമാലി പൊലീസ് ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് പീതാംബരൻ കമീഷനെ സമീപിച്ചത്. 2021 മേയ് അഞ്ചിന് അടിമാലി പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ തന്‍റെ അടച്ചിട്ട വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ നാട്ടുകാരായ ചിലർ നിന്നിരുന്നു. പൊലീസിനെ കണ്ടതോടെ ഇവർ ഓടിമറഞ്ഞു.

ഈ സമയം ബഹളംകേട്ട് തൊട്ടടുത്ത വീട്ടിൽനിന്ന് അനീഷ് കയറിവന്നു. ഈ സമയം എസ്.ഐ മകന്റെ പേരും വിലാസവും എഴുതിയെടുത്തു. അഞ്ച് മാസം കഴിഞ്ഞ് കോടതിയിൽനിന്ന് സമൻസ് വന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തായി അറിയുന്നത്.

Leave a Reply