മലങ്കര ഓർത്തഡോക്‌സ് സഭയിലെ ഏഴ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം പഴഞ്ഞി സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ 28-ന് നടക്കും

0

മലങ്കര ഓർത്തഡോക്‌സ് സഭയിലെ ഏഴ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം പഴഞ്ഞി സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ 28-ന് നടക്കും. രാവിലെ 6.45-ന് കുർബാനയ്ക്കുശേഷം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ ശുശ്രൂഷ ആരംഭിക്കും. രണ്ടിന് നടക്കുന്ന അനുമോദനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

രമ്യ ഹരിദാസ് എംപി., എ.സി. മൊയ്തീൻ എംഎ‍ൽഎ. എന്നിവർ പങ്കെടുക്കും. തുടർന്ന് സ്വീകരണ ഘോഷയാത്ര. ബുധനാഴ്ച വൈകീട്ട് പള്ളിയിൽ സുന്നഹദോസ് ചേരും. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി മൂന്നാം തവണയാണ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് വേദിയാകുന്നതെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ്, വികാരി ഫാ. സക്കറിയ കൊള്ളന്നൂർ, സഹ. വികാരി ഫാ. തോമസ് ചാണ്ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply